നമ്മുടെ രാഷ്ട്രത്തെ ഭാരതീയര്‍ തന്നെ ഭരിക്കുന്ന കാലത്ത്, സാമ്രാജ്യങ്ങളുടെ കീഴെയുള്ള രാജ്യങ്ങള്‍ സാമന്ത രാജ്യങ്ങള്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍, ബ്രിട്ടീഷുകാര്‍ എന്നിവ നമ്മെ അടിമകളാക്കി ഭരിച്ചപ്പോള്‍, നമ്മുടെ നാട്ടുരാജ്യങ്ങള്‍ അവരുടെ കോളനികള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. അതായത് ‘അടിമകള്‍’ എന്നര്‍ത്ഥം. വസ്തുത ഇതായിരിക്കെ, കേരളത്തില്‍ പ്രത്യേകിച്ച് ദരിദ്ര ജനങ്ങള്‍, പട്ടികജാതി-വര്‍ഗ്ഗക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളെ ഇന്ന് ‘കോളനി’ എന്ന നാമത്തിലാണ് അറിയപ്പെടുന്നത്. ‘കോളനി’ എന്ന നാമം ഒഴിവാക്കി ആ പ്രദേശങ്ങ അതാതിടത്ത് ജനസേവനം ചെയ്ത് അന്തരിച്ചവരുടെ പേരിനൊപ്പം ‘നഗര്‍’ എന്ന നാമം കൂടി ചേര്‍ത്ത് അറിയപ്പെടുവാന്‍ സാധിച്ചാല്‍ അടിമകള്‍ ഇല്ലാത്ത ഭാരതം, ഭാരതമായിതന്നെ മാറുമെന്ന് ഉറപ്പാണ്.
വാ. ലക്ഷ്മണ പ്രഭു,
എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: