മട്ടാഞ്ചേരി: ജീവിതത്തില്‍ ശ്രദ്ധ, ഭക്തി, അനുഷ്ഠാനം എന്നിവ അനിവാര്യമാണന്ന് ശൃംഗേരി ശാരദാ പീഠാധിപതി ഭാരതീ തീര്‍ത്ഥ സ്വാമി. ജഗദ് ഗുരു ശങ്കരാചാര്യ ലോകജനതയ്ക്ക് ആത്മീയ മാര്ഗ്ഗദര്ശന ഉണര്‍വേകി. ബ്രാഹ്മണ സമൂഹം ‘വേദാന്ത്യായനം ജീവിത വ്രതമാക്കണമെന്ന് സ്വാമികള്‍ പറഞ്ഞു. ശിഷ്യര്‍ വിദുരശേഖര ഭാരതിയുമൊത്ത് വിജയ രഥയാത്രയ്ക്ക് കൊച്ചിയില്‍ നല്കിയ സ്വീകരണത്തില്‍ അനുഗ്രഹഭാഷണം നടത്തുകയായിരുന്നു സ്വാമി.
ബ്രാഹ്മണസഭ, കളന്തയാര് പാളയം, ബാഹ്മിണ്വെല്ഫെയര് അസോസിയേഷന് എന്നിവരുടെ നേതൃത്വത്തിലാണ് ആത്മീയ ഗുരുവിനെ സ്വീകരിച്ചത്. ആനവാതില്‍ ജംഗ്ഷനിലെത്തിയ സ്വാമിയെ പൂര്‍ണ്ണ കുംഭം നല്കി വരവേറ്റു.
രാത്രി ചന്ദ്രമൗലീശ്വരപൂജ നടത്തി. വി. രാമലിംഗം, വി.എസ്. പരശുരാമന്, സീതാരാമവാധ്യാര് എന്നിവര്‍ നേതൃത്വം നല്കി. ഇന്ന് രാവിലെ 8ന് പൂജയും തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് പ്രസാദ വിതരണവും നല്‍കും. വൈകിട്ട് സ്വാമികള്‍ എറണാകുളത്തേയ്ക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: