കൊച്ചി: ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓഥേഴ്സിന്റെ വായനാദിനാചരണം 19ന് വൈകിട്ട് 4.30ന് എറണാകുളം പബ്ലിക് ലൈബ്രറിയില്‍ നടക്കുമെന്ന് പ്രസിഡന്റ് ജസ്റ്റിസ് കെ സുകുമാരന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം പൈതൃക പഠനകേന്ദ്രം ഡയറക്ടര്‍ ജനറല്‍ പ്രൊഫ. ഡോ. ടി.പി ശങ്കരന്‍കുട്ടി നായര്‍ ഉദ്ഘാടനം ചെയ്യും. പുതിയ തലമുറയിലെ എഴുത്തുക്കാര്‍ കൃതികള്‍ അവതരിപ്പിക്കും. പെരിയാര്‍ സംരക്ഷണത്തിന്റെ പ്രാധന്യം ചൂണ്ടിക്കാട്ടി ലഘു ചര്‍ച്ചയും വായനാദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കെഎസ്ആര് മേനോന്, പുരുഷോത്തമന് പണ്ടികശാല, ഡോ. പികെ ജയകുമാരി വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: