കാലടി: സ്ഥാനമൊഴിയുന്ന കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.സി. ദിലീപ്കുമാറിന് കാലടിയുടെ സ്നേഹാദര യാത്രയയപ്പ് നല്കി. കാലടി സെന്റ് ജോര്‍ജ്ജ് പള്ളി പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. എം. ലീലാവതി സമ്മേളനം ഉദ്ഘാടനം ചെയ്തു. അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍ അധ്യക്ഷനായി. കാലടിയുടെ ഉപഹാരം സംഘാടക സമിതി കോഡിനേറ്റര്‍മാരായ ടി.പി. ജോര്‍ജ്ജും കെ. ആര്. സന്തോഷ്കുമാറും ചേര്‍ന്നു സമ്മാനിച്ചു.
ടോളിന്‍സ് ഗ്രൂപ്പിന്റെ ഉപഹാരം എംഡി എബ്രഹാം കുരുവിള വൈസ് ചാന്‍സിലര്‍ക്ക് സമ്മാനിച്ചു. എംഎല്‍എമാരായ പി.ടി. തോമസ്, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, മുന്‍ മന്ത്രി ജോസ്തെറ്റയില്‍, മുന്‍ എംപി കെ.പി. ധനപാലന്, മുന്‍ എംഎല്‍എ പി. ജെ. ജോയ്, അങ്കമാലി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോള്‍ എന്നിവര്‍ സംസാരിച്ചു. വൈസ് ചാന്‍സിലര്‍ ഡോ. എം.സി ദിലീപ്കുമാര് മറുപടി പ്രസംഗം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: