കൊച്ചി: ആലുവ യുസി കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി-അധ്യാപക സംഗമം ജൂലായ് 7,8 തീയതികളില്‍ കോളേജ് അങ്കണത്തില്‍ നടക്കും. ഒരു നൂറ്റാണ്ട് പിന്നിട്ട ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്തയും സി. എസ്. ഫിലിപ്പും ഒത്തുചേരുന്നുവെന്നതാണ് സംഗമത്തിന്റെ പ്രത്യേകത.
സംഗമത്തില്‍ 5000 ഓളം പേര് പങ്കെടുക്കും. 75 വയസ്സിലെത്തിയ ഗുരുക്കന്മാരെ ആദരിക്കും. ഏഴിന് നാലുമുതലാണ് രജിസ്ട്രേഷന്. 4.30ന് ഫോട്ടോ പ്രദര്‍ശനം, ആറിന് വിവിധ കലാപരിപാടികള്‍. എട്ടിന് 10ന് സ്നേഹതീരം സംമത്തിന്റെ ഉദ്ഘാടനം ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രോപ്പോലീത്ത നിര്‍വഹിക്കും. പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ഭാരവാഹികളായ അഡ്വ. എ. ജയശങ്കര്‍, ഡോ.പി. തോമസ് മാത്യു, ഡോ.എം.ഐ. പുന്നൂസ്, പ്രൊഫ. ബി.ടി. ജോയി, ലാല്‍ പോള്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: