പത്തനാപുരം: ബിഎസ്എന്‍എല്‍ ലാന്‍ഡ്ലൈന്‍ കണക്ഷന്റെ നിലവാരമില്ലായ്മയിലും അശാസ്ത്രീയ ബില്ലിംഗ് സംവിധാനത്തിലും പ്രതിഷേധിച്ച് വെട്ടിക്കവല ടെലഫോണ്‍ എക്ചേഞ്ച് അസിസ്റ്റന്റ് എഞ്ചിനിയറെ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
നിലവാരമില്ലാത്ത സര്‍വീസ് മൂലം കണക്ഷന് വിഛേദിച്ച് ടെലഫോണ്‍ തിരിച്ചേല്പ്പിച്ചവര്ക്കു പോലും കഴിഞ്ഞ ആറ് മാസക്കാലമായി ഭീമമായ തുകയാണ് ബില്ലുകളായി വന്നുകൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഓഫീസില്‍ എത്തുന്നവര്‍ക്ക് അധികൃതരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ പ്രവണത അവസാനിപ്പികണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ബിജെപി വെട്ടിക്കവല പഞ്ചായത്ത് സമിതി പ്രസിഡന്റ് ബൈജു തോട്ടശ്ശേരി പറഞ്ഞു.
പഞ്ചായത്ത് സമിതി ജനറല്‍സെക്രട്ടറി സദാനന്ദപുരം സുരേഷ്ബാബു, ജിഷ്ണു വെട്ടിക്കവല, ഷൈജു കണ്ണംകോട്, ജയചന്ദ്രന് വെട്ടിക്കവല, ലിജു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: