നെട്ടൂര്‍: നെട്ടൂര്‍ ഐഎന്‍ടിയുസി അമ്പലക്കടവ് റോഡിലെ വഴിവിളക്കുകള്‍ കെഎസ്ഇബി അധികൃതര്‍ പകല്‍ സമയങ്ങളില്‍ ഓഫ് ചെയ്യുന്നില്ലെന്ന് പരാതി. കഴിഞ്ഞ മൂന്നു ദിവസമായി നട്ടുച്ച സമയത്തും വഴിവിളക്ക് കത്തിക്കിടക്കുന്നത് അണയ്ക്കാന്‍ മരട് കെഎസ്ഇബി യില്‍ നാട്ടുകാര്‍ അറിയിച്ചിട്ടും വരാമെന്ന് പറഞ്ഞതല്ലാതെ ആരും ഓഫ് ചെയ്യാന്‍ എത്തിയില്ല.
നെട്ടൂര്‍ ഐഎന്‍ടിയുസി അമ്പലക്കടവ് റോഡില്‍ കഴിഞ്ഞ മൂന്നു ദിവസമായി നട്ടുച്ച സമയത്തും കത്തിക്കിടക്കുന്ന വഴിവിളക്കുകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: