ഹോം » വിചാരം » കത്തുകള്‍

കല്ലില്‍ കടിച്ച് പല്ലു കളയരുത്

പ്രിന്റ്‌ എഡിഷന്‍  ·  June 19, 2017

മെട്രോ റെയില്‍ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രിനരേന്ദ്ര മോദിക്കൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ യാത്ര ചെയ്തത് ചിലര്‍ക്ക് സഹിക്കുന്നില്ല.
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാതെ കുമ്മനം ഒളിഞ്ഞുനോക്കണമായിരുന്നോ? പ്രോട്ടോക്കോളിന്റെ ലംഘനമൊന്നും ഇതില്‍ നടന്നിട്ടില്ല.

എന്നിട്ടും പൊറാട്ടുനാടകം കളിക്കുന്ന രാഷ്ട്രീയ ശുംഭന്മാര്‍ ഒരു കാര്യം ഓര്‍ത്താല്‍ കൊള്ളാം. ഇനിയും പ്രധാനമന്ത്രി മോദി കേരളത്തില്‍ വരും. ഇതിലും വലിയ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്യും. അപ്പോഴും കുമ്മനം ഒപ്പമുണ്ടാവും.

കരിങ്കല്ലില്‍ കടിച്ച് പല്ല് കളയാതിരിക്കുന്നതാണ് നല്ലത്. കേരളം ഇടതു-വലതു മുന്നണികള്‍ക്ക് ആരും തീറെഴുതി നല്‍കിയിട്ടില്ല. മെട്രോ ഉദ്ഘാടനം പരിപാടിയില്‍ പ്രധാനമന്ത്രിക്കൊപ്പം കുമ്മനം പങ്കെടുത്തതിന്റെ പേരില്‍ അനാവശ്യ വിവാദം കുത്തിപ്പൊക്കിയവര്‍ ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടത്.

ജി. മോഹന്‍നായര്‍,
കായംകുളം

 

Related News from Archive
Editor's Pick