ഹോം » കേരളം » 

പാട്ടുപാടി, സ്‌നേഹം പകര്‍ന്ന് ആകാശ യാത്ര

പ്രിന്റ്‌ എഡിഷന്‍  ·  June 19, 2017

കൊച്ചി: കരുതലിന്റേയും സ്വാന്തനത്തിന്റേയും സന്ദേശം പകര്‍ന്ന് കൊച്ചി മെട്രോയുടെ സ്‌നേഹ യാത്ര. ജില്ലയിലെ അഗതി മന്ദിരങ്ങളിലെയും അനാഥാലയങ്ങളിലേയും അന്തേവാസികളും, സ്‌പെഷ്യല്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കും വേണ്ടിയാണ് കൊച്ചി മെട്രോ യാത്ര ഒരുക്കിയത്.

യാത്രയ്ക്കിടയിലേക്ക് അതിഥിയായി ചലച്ചിത്ര താരം രജിഷ വിജയന്‍ കൂടി എത്തിയതോടെ കുട്ടികള്‍ക്കും അന്തേവാസികള്‍ക്കും വലിയ സന്തോഷം. പിന്നെ നടിക്കൊപ്പമിരുന്ന് സെല്‍ഫിയെടുക്കാനും അവര്‍ മറന്നില്ല.

മെട്രോ ഓടിപ്പോകുമ്പോള്‍ പുറത്തെ കാഴ്ചകള്‍ അവര്‍ക്ക് വിരുന്നായി. മന്ത്രി കെ.കെ. ഷൈലജയും സ്‌നേഹയാത്രയില്‍ പങ്കുചേര്‍ന്നു. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വേണ്ടി സ്‌നേഹ യാത്ര ഒരുക്കിയ മെട്രോയുടെ മാതൃകാപരമായ നടപടിയില്‍ മന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

ജില്ലയിലെ അഗതി മന്ദിരങ്ങളിലെയും അനാഥാലയങ്ങളിലെയും സ്‌പെഷ്യല്‍ സ്‌കൂളുകളിലെയും ഉള്‍പ്പടെ രണ്ടായിരത്തിലധികം ആളുകള്‍ക്ക് വേണ്ടിയാണ് മെട്രോ സ്‌നേഹയാത്ര ഒരുക്കിയിരക്കുന്നത്. മെട്രോ തൊഴിലാളികള്‍ക്കുവേണ്ടിയും സ്‌നേഹയാത്ര ഒരുക്കി. കെഎംആര്‍എല്ലാണ് സ്‌നേഹയാത്ര ഒരുക്കിയത്. ഇന്ന് മുതല്‍ യാത്രാ സര്‍വീസ് തുടങ്ങൂ.

 

Related News from Archive

Editor's Pick