ഹോം » കേരളം » 

കൊച്ചിയില്‍ പെണ്‍കുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

വെബ് ഡെസ്‌ക്
June 19, 2017

കൊച്ചി: കലൂരില്‍ പെണ്‍കുട്ടിക്ക് വെട്ടേറ്റു. കഴുത്തിന് പിന്നിലും തുടയിലുമായി വെട്ടേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ബൈക്കിലെത്തിയ കോതമംഗലം സ്വദേശി ശ്യാമാണ് പെണ്‍കുട്ടിയെ വെട്ടിവീഴ്ത്തിയത്.

രാവിലെ 6.45 ഓടെ ബൈക്കിലെത്തിയ പ്രതി കലൂരില്‍ വച്ച് പെണ്‍കുട്ടി സഞ്ചരിച്ച ഓട്ടോ തടഞ്ഞുനിര്‍ത്തിയാണ് വെട്ടിയത്. പെണ്‍കുട്ടിയും ഇയാളും മുന്‍ പരിചയക്കാരാണ്. കൃത്യം നടത്തിയ ശേഷം പ്രതി കടന്നുകളഞ്ഞു. പെണ്‍കുട്ടിയും കോതമംഗലം സ്വദേശിനിയാണ്. പ്രണയനൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

 

Related News from Archive

Editor's Pick