ഹോം » കേരളം » 

ജേക്കബ് തോമസ് ഐഎംജി ഡയറക്ടര്‍

വെബ് ഡെസ്‌ക്
June 19, 2017

തിരുവനന്തപുരം: രണ്ടു മാസത്തെ അവധിക്ക് ശേഷം സര്‍വിസില്‍ തിരിച്ചെത്തുന്ന ഡിജിപി ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ചു. ഇതുസംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്. തിരികെ വരുമ്പോഴും അദ്ദേഹം ആ പദവി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ലോക് നാഥ് ബെഹ്‌റയെ വിജിലന്‍സ് തലപ്പത്ത് നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ജേക്കബ് തോമസിന് ഐഎംജി ഡയറക്ടറായി സ്ഥാനം മാറ്റിയത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഐഎംജി. സത്യജിത് രാജന്‍ ഐഎഎസ് ആണ് നിലവില്‍ ഐഎംജി ഡയറക്ടര്‍. അവധി അവസാനിച്ച സാഹചര്യത്തില്‍ ഏത് തസ്തികയില്‍ നിയമനം നല്‍കുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്കിയിരുന്നു.

വിജിലന്‍സിന് എതിരെ ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് ജേക്കബ് തോമസ് ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു തീരുമാനം. തുടര്‍ന്ന് ഒരു മാസം അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ അവധി അവസാനിച്ചതിനെ തുടര്‍ന്ന് അവധി നീട്ടുകയായിരുന്നു.

 

 

 

 

 

Related News from Archive

Editor's Pick