കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ സര്‍വീസ് ആരംഭിച്ചു. രാവിലെ ആറിനു പാലാരവട്ടത്തുനിന്നും ആലുവയില്‍നിന്നും ആരംഭിച്ച യാത്രയില്‍ നിറഞ്ഞ ജനപങ്കാളിത്തമാണ് ഉള്ളത്.
മെട്രോയില്‍ ആദ്യയാത്ര ചെയ്യാന്‍ രാവിലെ അഞ്ചര മുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍ക്കു മുന്നില്‍ പൊതുജനങ്ങളുടെ നീണ്ട വരിയുണ്ടായിരുന്നു. കൊച്ചിക്കു പുറമേ ഇതര ജില്ലകളില്‍നിന്നുള്ളവരും മെട്രോയിലെ ആദ്യയാത്രയ്ക്കായി എത്തിയിരുന്നു. 5.45 മുതല്‍ ടിക്കറ്റുകള്‍ വിതരണം ചെയ്തു തുടങ്ങി.
ടിക്കറ്റെടുക്കുന്നതിലെ ആശയക്കുഴപ്പം കാരണം ആദ്യ ട്രെയിനില്‍ തിരക്കു കുറവായിരുന്നു. രണ്ടാമത്തെ ട്രെയിന്‍, യാത്ര തുടങ്ങിയതു നിറയെ യാത്രക്കാരുമായാണ്. കൊച്ചി മെട്രോ റെയില്‍ കോര്പ്പറേഷന് എംഡി ഏലിയാസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അതിരാവിലെതന്നെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: