ഹോം » കേരളം » 

മിമിക്രി കലാകാരന്‍ കലാഭവന്‍ സാജന്‍ അന്തരിച്ചു

വെബ് ഡെസ്‌ക്
June 19, 2017

തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍(50) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തിരുവനന്തപുരത്തെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ രണ്ടാം വാര്‍ഡില്‍ തറയില്‍ കിടത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം നേരത്തെ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

2004 ല്‍ ജെ ഫ്രാന്‍സിസ് സംവിധാനം ചെയ്യ്ത മസനഗുഡി മന്നാഡിയാര്‍ ആയിരുന്നു ആദ്യ സിനിമ.

2016 ല്‍ പുറത്തിറങ്ങിയ ആടുപുലിയാട്ടം തുടങ്ങി പതിനഞ്ചോളം സിനിമകള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്.

 

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick