ഹോം » ലോകം » 

ചൈനീസ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു: 26 യാത്രക്കാര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്
June 19, 2017

ബീജിങ്:പാരീസില്‍ നിന്നും ചൈനീസ് നഗരമായ കുമിംങിലേക്ക് പോയ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ എംയു 774 വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. 26 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണെന്ന് ചൈനീസ് വാര്‍ത്ത ഏജന്‍സിയായ സുന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

യാത്രക്കാരില്‍ ചിലര്‍ക്ക് ഒടിവുകളും ചതവുകളം പറ്റിയതായും റിപ്പോര്‍ട്ടുണ്ട്. യാത്രക്കാര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്കിയതായി ചൈന ഈസ്റ്റേണ്‍ എയര്‍ ലൈന്‍സ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു. എന്നാല്‍ പരിക്കുകള്‍ സംബന്ധിച്ച് സ്ഥീരീകരണം നല്കാന്‍ എയര്‍ലൈന്‍സ് തയ്യാറായിട്ടില്ല

വിമാനം രണ്ട് തവണ വലിയ ആകാശച്ചുഴിയില്‍ പെട്ടു. മൂന്ന് തവണ ചെറിയ തോതിലും ഈ അനുഭവം ഉണ്ടായി. ഏതാണ്ട് പത്ത് മിനിറ്റോളം ഇത് നീണ്ടു നിന്നുവെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ, ജൂണ്‍ 11 സിഡ്‌നിയില്‍ നിന്ന് ഷാംഗ്ഹായിലേക്ക് പോയ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് വിമാനവും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. യന്ത്രത്തകരാറുണ്ടായ വിമാനം പൈലറ്റ് സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു.

 

 

Related News from Archive
Editor's Pick