ഹോം » ഭാരതം » 

ജിഎസ്ടി അംബാസഡറായി അമിതാബ് ബച്ചൻ

വെബ് ഡെസ്‌ക്
June 19, 2017

ന്യൂദല്‍ഹി: ജിഎസ്ടി അംബാസഡറായി ബോളിവുഡ് താരം അമിതാബ് ബച്ചനെ തെരഞ്ഞെടുത്തു. ജിഎസ്ടിയുടെ 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പ്രചാരണ വീഡിയോയില്‍ ബിഗ് ബിയാണ് അഭിനയിക്കുന്നത്.

ദേശീയ ഏകീകൃത വിപണി സൃഷ്ടിക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായാണ് ജിഎസ്ടി കൊണ്ടു വരുന്നതെന്ന് അമിതാബ് പരസ്യ വീഡിയോയില്‍ പറയുന്നു. ദേശീയ പതാകയിലെ മൂന്ന് നിറങ്ങള്‍ പോലെ യോജിപ്പിക്കുന്ന ശക്തിയാണ് ജിഎസ്ടിയെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ജിഎസ്ടി കൊണ്ടു വരുന്നതെന്നും ബിഗ് ബി പറഞ്ഞു.

വീഡിയോ ഇതിനകം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. ജൂലൈ ഒന്നിന് രാജ്യവ്യാപകമായി ജിഎസ്ടി നിലവില്‍ വരാനിരിക്കെയാണ് പ്രചരണ വീഡിയോ സര്‍ക്കാര്‍ പുറത്ത് വിട്ടത്.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick