ഹോം » പ്രാദേശികം » കോട്ടയം » 

മള്ളിയൂരിണ്റ്റെ പേരില്‍ വ്യാജ പിരിവ്‌

July 13, 2011

കോട്ടയം: മള്ളിയൂറ്‍ ശങ്കരന്‍ നമ്പൂതിരിയുടെ പേരിലും മള്ളിയൂറ്‍ ക്ഷേത്രത്തിണ്റ്റെ പേരിലും സംസ്ഥാനത്തു പലയിടങ്ങളിലും വ്യാജ പിരിവ്‌ നടക്കുന്നതായി പരാതി. മള്ളിയൂറ്‍ ശങ്കരന്‍ നമ്പൂതിരി ഗണപതിഹോമത്തിനെത്തുമെന്നും അദ്ദേഹത്തിണ്റ്റെ ചികിത്സയ്ക്കു പണം നല്‍കണമെന്നും മറ്റും ആവശ്യപ്പെട്ടാണ്‌ പണപ്പിരിവ്‌ നടത്തുന്നത്‌. തിരുമേനിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച്‌ തിരുവനന്തപുരത്തുനിന്നും എറണാകുളത്തുനിന്നും നിരവധിയാളുകള്‍ മള്ളിയൂരിലെത്തിയപ്പോഴാണ്‌ വ്യാജ പിരിവ്‌ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്‌. രസീതോ മറ്റു രേഖകളോ നല്‍കാതെയാണ്‌ പലരില്‍നിന്നും പണം തട്ടിയെടുത്തിരിക്കുന്നത്‌. സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ക്ഷേത്രം ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. പണം പിരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മള്ളിയൂറ്‍ ശങ്കരന്‍ നമ്പൂതിരിയെയും ക്ഷേത്രത്തെയും സ്നേഹിക്കുന്നവര്‍ വഞ്ചിതരാകരുതെന്നും മള്ളിയൂറ്‍ ക്ഷേത്രം മാനേജിംഗ്‌ ട്രസ്റ്റി പരമേശ്വരന്‍ നമ്പൂതിരി അറിയിച്ചു.

Related News from Archive
Editor's Pick