ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി വിജയം പാക്കിസ്ഥാന് ക്രിക്കറ്റിന് ഉത്തേജനമാണ്. ഇന്ത്യയുള്‍പ്പെടെയുളള ഉന്നത ടീമുകള്‍ ഇനി പാക്കിസ്ഥാനിലേക്ക് വരുമെന്നാണ് പ്രതീക്ഷയെന്ന് പാക്ക് നായകന് സര്‍ഫ്രസ് അഹമ്മദ് പറഞ്ഞു.
എട്ടുവര്‍ഷമായി പാക്കിസ്ഥാനിലേക്ക് ക്രിക്കറ്റ് കളിക്കാന്‍ ടീമുകള്‍ എത്തുന്നില്ല. ചാമ്പ്യന്‍സ് ട്രോഫി വിജയത്തോടെ ടീമുകള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് സര്‍ഫ്രസ് മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷാ കാരണം പറഞ്ഞ് എല്ലാ ഉന്നത ടീമുകളും പാക്കിസ്ഥാനില്‍ പരമ്പര കളിക്കാന്‍ വിസമ്മതിക്കുകയാണ്. പാക്കിസ്ഥാന്റെ നാട്ടുമത്സരങ്ങള് ഇപ്പോള്‍ യുഎഇയിലാണ് അരങ്ങേറുന്നത്.
അതിര്‍ത്തിയില്‍ ഭീകരവാദത്തെ പാക്കിസ്ഥാന് പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പാക്കിസ്ഥാനുമായുളള ക്രിക്കറ്റ് ബന്ധം ഉപേക്ഷിച്ചത്.
പാക്കിസ്ഥാന് ചാമ്പ്യന്‍സ് ട്രോഫി നേടിയ സാഹചര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കാന്‍ സാധ്യതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: