ലണ്ടന്‍: മികച്ച ഫോം നിലനിര്‍ത്തുന്ന ഇന്ത്യ ഹോക്കി ലോക ലീഗ് സെമിഫൈനല്സിന്റെ ഗ്രൂപ്പ് ബി മത്സരത്തില്‍ ഇന്ന് ലോക നാലാം നമ്പറായ നെതര്‍ലന്‍ഡിനെ നേരിടും. നിലവില്‍ ലോക ആറം നമ്പറായ ഇന്ത്യയാണ് ഗ്രൂപ്പ് ബിയില്‍ മുന്നില്‍.ആദ്യത്തെ മൂന്ന് മത്സരങ്ങളിലും വിജയം നേടിയ അവര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കിക്കഴിഞ്ഞു.
അതേസമയം രണ്ട് വിജയങ്ങള്‍ നേടിയ നെതര്‍ലന്‍ഡ് രണ്ടാം സ്ഥാനത്താണ്. ഇതുവരെയുളള പ്രകടനം വിലയിരുത്തിയാല്‍ ഇന്ത്യയ്ക്കാണ് മത്സരത്തില്‍ മുന്‍ തൂക്കം.
മൂന്ന് മത്സരങ്ങളിലും ഇന്ത്യ തകര്‍പ്പന്‍ വിജയമാക്വാര്ട്ടര് ഉറപ്പായ ഇന്ത്യ മികച്ച ഫോം നിലനിര്‍ത്തി വിജയം പിടിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. രമണ്‍ദ്വീപ് സിങ്ങ്, ആകാശ്ദ്വീപ് സങ്ങ്ത ല്വീന്ദര് സിങ്ങ് എന്നിവരടങ്ങുന്ന മുന്നേറ്റ നിര മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
നായകന് ഹര്മന് പ്രീത് സിങ്ങ്, രൂപീന്ദര്‍ പാല് സിങ്ങ് തുടങ്ങിയവര്‍ അണിനിരക്കുന്ന മധ്യ നിരയും ശക്തമാണ്. ഇന്നത്തെ മത്സരഫലം ഗ്രൂപ്പിയിലെ ജേതാക്കളെ നിര്‍ണയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: