മോസ്ക്കോ: ലോക വനിതാ ടീം ചെസിന്റെ രണ്ടാം റൗണ്ടില്‍ ഇന്ത്യയ്ക്ക് വിജയം. ഇന്റര്‍ നാഷണല്‍ മാസ്റ്റര്‍ താനിയ സച്ചദേവിന്റെ മികവില്‍ അവര്‍ അമേരിക്കയെ തോല്‍പ്പിച്ചു.2.5-1.5
നിര്‍ണായക മത്സരത്തില്‍ അമേരിക്കയുടെ സാബിന ഫോയ്സറെ തകര്‍ത്താണ് താനിയ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
ഈ വിജയത്തോടെ ഇന്ത്യ പോയിന്റു നിലയില്‍ പോളണ്ട്,ഉക്രെയിന് എന്നീ ടീമുകള്‍ക്കൊപ്പം രണ്ടാം സ്ഥാനത്തെത്തി.ആദ്യ റൗണ്ടില്‍ ഇന്ത്യ ജോര്‍ജിയയുമായി സമനില പിടിച്ചു.
തുടര്‍ച്ചയായി രണ്ട് വിജയങ്ങള്‍ നേടിയ റഷ്യ നാലു പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്ക്കുന്നു. ആദ്യ റൗണ്ടില്‍ ചൈനയെ തോല്‍പ്പിച്ച റഷ്യ രണ്ടാം റൗണ്ടില്‍ 3-1 ന് വിയറ്റ്നാമിനെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: