കൊച്ചി: കേന്ദ്ര ഗവണ്മെന്റിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ കേന്ദ്രാവിഷ്ക്കൃത വികസനക്ഷേമ പദ്ധതികളെ പരിചയപ്പെടുത്തുന്ന മെയ്ക്കിങ്ങ് ഓഫ് ഡവലപ്ഡ് ഇന്ത്യ(മോദി) ഫെസ്റ്റിന് എറണാകുളം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ തുടക്കമായി.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മൂന്ന് വര്‍ഷം കൊണ്ട് എന്‍ഡിഎ ഗവണ്മെന്റ് ജനോപകാരപ്രദമായ വിവിധ പരിപാടികള്‍ നടപ്പാക്കിയെന്നും അവ ജനങ്ങളെ അറിയിക്കുന്നതിനുള്ള അവസരമാണ് മോഡി ഫെസ്റ്റെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഗവണ്മെന്റിന്റെ ഭരണ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബ്രോഷറിന്റെ പ്രകാശനവും എ. എന്‍. രാധാകൃഷ്ണന് നിര്‍വഹിച്ചു.
നാഷണല്‍ ഫിലിം ഡവലപ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് മോഡി ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
വിവിധ ബാങ്കുകളും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും ഏജന്‍സികളും പങ്കെടുക്കുന്ന ഫോട്ടോ പ്രദര്‍ശനവും ഇതിനോട് അനുബന്ധിച്ച് നടക്കുന്നുണ്ട്.
ഭരണനേട്ടങ്ങള്‍ വിശദമാക്കുന്ന വീഡിയോ പ്രദര്‍ശനം, പ്രശ്നോത്തരി, ആര്‍ടിസ്റ്റ് ഷോ, ലക്കി ഡ്രോ തുടങ്ങിയവയും മൂന്ന് ദിവസം നീളുന്ന പരിപാടിയുടെ ഭാഗമായി നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: