ഹോം » പ്രാദേശികം » കോട്ടയം » 

നേവല്‍ യൂണിറ്റ്‌ വള്ളംകളിയില്‍ പങ്കെടുക്കും

July 13, 2011

ചങ്ങനാശ്ശേരി: ചമ്പക്കുളം മൂലം വള്ളംകളിയില്‍ 05(കെ)നേവല്‍ യൂണിറ്റ്‌ എന്‍സിസി പങ്കെടുക്കും. പരമ്പരാഗതമായ മത്സരവള്ളംകളിയില്‍ പങ്കുകൊള്ളുന്നത്‌ വേങ്ങല്‍ പുത്തനന്‍വീടന്‍ എന്നുപേരായ ചുരുളന്‍ വള്ളത്തിലാണ്‌. 05(കെ)നേവല്‍ യൂണിറ്റ്‌ എന്‍സിസി യുടെ കമാന്‍ഡിംഗ്‌ ഓഫീസറായ കമാര്‍ഡര്‍ ഐ.ജി.എസ്‌.കുമാറിണ്റ്റെ നേതൃത്വത്തില്‍ 40 സീനീയര്‍ ഡിവിഷന്‍ എന്‍സിസി കേഡറ്റുകള്‍ പത്തു ദിവസമായി ഈ മത്സരത്തിനുവേണ്ടിയുള്ള കഠിനമായ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌. എസ്ബി കോളേജ്‌ ചങ്ങനാശ്ശേരി, സെന്ത്തോമസ്‌ കോളേജ്‌ പാലാ, എസ്‌എ കോളേജ്‌ എടത്വ, എന്‍എസ്‌എസ്‌ ഹിന്ദുകോളേജ്‌ ചങ്ങനാശ്ശേരി, കെഇ കോളേജ്‌ മാന്നാനം, ഗവ.കോളേജ്‌ കോട്ടയം എന്നി കോളേജുകളില്‍ നിന്നാണ്‌ കേഡറ്റുകള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick