വാഴപ്പള്ളി: തിരുവെങ്കിടപുരം ശ്രീമഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ മാധവ്ജിയുടെ ജന്മദിനാനുസ്മരണവും വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഗോപാലമന്ത്രാര്‍ച്ചനയും നടത്തി.
മാധവ്ജി അനുസ്മരണ സമ്മേളനത്തില്‍ തിരുവെങ്കിടപുരം ശ്രീമഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി രക്ഷാധികാരി എന്‍.രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
സമിതി മേഖലാ കമ്മിറ്റിയംഗം കെ.കെ. ഓമനക്കുട്ടന് മുഖ്യപ്രഭാഷണവും ജില്ലാ പ്രസിഡന്റ് ജനാര്ദ്ദനന് നായര്‍ പി.ആര് പ്രഭാഷണവും നടത്തി.
വിദ്യാഗോപാല മന്ത്രാര്ച്ചനക്ക് ശക്തികൃഷ്ണന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: