മുംബൈ: ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ജൂലൈ 20 വരെ പഴയ നോട്ടുകള്‍ മാറിയെടുക്കാമെന്ന് റിസര്‍വ് ബാങ്ക്. പോസ്റ്റ് ഓഫിസുകള്‍, ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍ എന്നിവയുടെ പക്കലുള്ള പഴയ നോട്ടുകള്‍ 30 ദിവസത്തിനകം മാറ്റി പുതിയ നോട്ടുകള്‍ വാങ്ങാമെന്ന് കാണിച്ച് ഇന്നലെ റിസര്‍വ് ബാങ്ക് ഉത്തരവ് പുറത്തിറക്കി.
പല ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളിലും കര്‍ഷകര്‍ക്ക് കൊടുക്കാന്‍ വേണ്ടത്ര പണം ഇല്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കര്‍ഷക പ്രക്ഷോഭങ്ങള്‍ നേരിടുന്ന മഹാരാഷ്ട്രയില്യില് നോട്ടു പ്രതിസന്ധി രൂക്ഷമണ്.
നോട്ടു നിരോധനത്തെ തുടര്‍ന്ന് കെട്ടിക്കിടന്ന 1000, 500 രൂപയുടെ നോട്ടുകള്‍ ആര്‍ബിഐ സ്വീകരിച്ചിട്ടില്ലെന്ന് പല സഹകരണ ബാങ്കുകളും പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 8-നാണ് 500, 1000 നോട്ടുകള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: