റിയാദ്∙ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ മകനും ഉപ കിരീടാവകാശിയുമായിരുന്ന മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിസ് രാജകുമാരനെ പുതിയ കിരീടാവകാശിയായി പ്രഖ്യാപിച്ചു. നിലവിലെ കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫിനെ മാറ്റിയാണ് തൽസ്ഥാനത്ത് രണ്ടാം കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാനെ നിയമിച്ച രാജവിജ്ഞാപനം പുറത്തുവന്നത്.
സൗദി പ്രതിരോധമന്ത്രി കൂടിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനു കിരീടാവകാശി പദവിക്കൊപ്പം ഉപ പ്രധാനമന്ത്രി പദവിയും കൂടി നൽകി. ഇതിനു പുറമെ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരനെ ആഭ്യന്തരമന്ത്രിയായും അഹമ്മദ് ബിൻ മുഹമ്മദ് അൽസാലിം രാജകുമാരനെ ആഭ്യന്തര സഹമന്ത്രിയുമായും നിയമിച്ചതായി വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: