ന്യൂദല്‍ഹി: ക്ഷയരോഗികള്‍ക്കു ചികിത്സാ ധനസഹായം ലഭിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
ദേശീയ ക്ഷയരോഗ നിയന്ത്രണ പദ്ധതി(ആര്‍എന്‍ടിസിപി)യില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ രോഗികള്‍ക്കു ധനസഹായം നല്‍കിയിരുന്നത്. പദ്ധതിക്കു കീഴില്‍ സഹായം ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ ആധാര്‍ നമ്പറോ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പോ ഹാജരാക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. 2015ലെ കണക്കുപ്രകാരം ഇന്ത്യയില്‍ 28 ലക്ഷം ക്ഷയരോഗികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: