ന്യൂദല്‍ഹി: അന്താരാഷ്ട്ര യോഗ ദിനമായ ഇന്നലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യോഗാദിന പരിപാടികള്‍ സംഘടിപ്പിച്ചു.
ചൈനീസ് വന്‍മതിലിലും അമേരിക്കന്‍ ഐക്യനാടുകളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമടക്കം എല്ലാ ഭൂഖണ്ഡങ്ങളിലും യോഗയുടെ സന്ദേശമെത്തിക്കാന്‍ ഇന്ത്യന്‍ മിഷനുകള്‍ക്ക് സാധിച്ചു.
ഇരുനൂറോളം ലോക രാജ്യങ്ങളില്‍ യോഗാദിനാചരണ പരിപാടികള്‍ ഇന്നലെ സംഘടിപ്പിച്ചു.
ഇസ്രയേല്‍ ടെല്‍ അവീവില്‍ സംഘടിപ്പിച്ച യോഗാഭ്യാസത്തില്‍ നൂറുകണക്കിന് പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: