ഇത്തിത്താനം: ഇത്തിത്താനത്തിന്റെ ഹൃദയഭാഗത്തൂടെ ഒഴുകുന്ന ചാലച്ചിറ തോട് മലിന്യവാഹിനിയായിമാറി. കളമ്പാട്ടുച്ചിറ മുതല്‍ കറുത്ത വെള്ളമായി ദുര്‍ഗന്ധം വമിച്ചുകൊണ്ടാണൊഴുകുന്നത്. തോട് പരിസരവാസികളെ കഷ്ടത്തിലാക്കിയിരിക്കുകയാണ്. സമീപവാസികളുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധനകള്‍ നടത്തി. വെള്ളം ശുചിയാക്കാനും ദുര്‍ഗന്ധം ഇല്ലാതാക്കാനുമുള്ള നടപടികള്‍ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്. രാജഗോപാല്‍, ആരോഗ്യ ചെയര്‍പേഴ്സണ്‍ ലൂസീ ജോസഫ്, പഞ്ചായത്തംഗങ്ങളായ ബി.ആര്. മഞ്ജീഷ്, സുജാത ബിജു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: