കറുകച്ചാല്‍: പനിബാധിതരെ കൊണ്ടു നിറയുമ്പേഴും തോട്ടക്കാട് ഗവ. ആശുപത്രിയില്‍ ആവശ്യത്തിനു ഡോക്ടര്‍മാര്‍ ഇല്ല. ദിവസവും നാനൂറോളം രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. കിടത്തിചികിത്സ ഉണ്ടായിരുന്ന ഇവിടെ മൂന്നു ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നു.
ഒരാള്‍ ഉന്നത പഠനത്തിനു പോയി ഇതില്‍ മറ്റൊരാള്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റിന്റെ ഭാഗമായി പാമ്പാടി ആശുപത്രിയില്‍ പോയതുകൊണ്ട് ചൊവ്വ, വെള്ളി ദിവസങ്ങളില്‍ തോട്ടക്കാട് ആശുപത്രിയില്‍ എത്താറില്ല. രാവിലെ എത്തുന്ന രോഗികള്‍ മണിക്കൂറോളം കാത്തു നിന്നാണ് ഡോക്ടറെ കാണാന്‍ കഴിയുന്നത്. അടിയന്തരമായി ആവശ്യത്തിനും വേണ്ട ഡോക്ടര്‍മാരെ നിയമിക്കണമെന്നാണ് രോഗികളുടെ ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: