പൊന്‍കുന്നം: വൈദ്യുതി ചാര്‍ജ് അടക്കാത്തത് മൂലം രണ്ടാഴ്ചയായി പ്രവര്‍ത്തനം നിലച്ച ദേശീയ പാതയിലെ സിഗ്നല്‍ ലൈറ്റിനായി യുവമോര്‍ച്ച പ്രതിഷേധ ഭിക്ഷാടനം നടത്തി. പണം കെഎസ്ടിപിക്ക് മണിയോഡര്‍ അയച്ചു. യുവമോര്‍ച്ച കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് വിഷ്ണു.എസ് നായര്‍ പ്രതിഷേധ ഭിക്ഷാടനം ഉദ്ഘാടനം ചെയ്തു.യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സെഫി ജോര്‍ജ് മാമന്, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ജി. ഹരിലാല്‍, രഞ്ജിത്ത് വി.ആര്, യുവമോര്‍ച്ച ഭാരവാഹികളായ അര്ജ്ജുന് സി.ജി, അതുല്‍, ശ്രീകാന്ത് റ്റി.ജി എന്നിവര്‍ സംസാരിച്ചു. രണ്ടാഴ്ചയായി പൊന്‍കുന്നത്ത് ട്രാഫിക് ഐലന്‍ഡിലെ വഴിവിളക്കുകള്‍ കത്താതായിട്ട്.
ബില്ലടക്കാത്തതിനെ തുടര്‍ന്ന് കെഎസ്ഇബി വൈദ്യുത ബന്ധം വിച്ഛേദിക്കുകയായിരുന്നു. കെഎസ്ടിപിയില് നിന്ന് ഔദ്യോഗിക കത്ത് ലഭിച്ചാല്‍ കരണ്ടു ബില്ലടക്കാമെന്ന് നിലപാടിലാണ് പഞ്ചായത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: