പൊന്‍കുന്നം: ദേശീയ പാത 183ല്‍ പൊന്‍കുന്നം സെന്റര്‍ ജംഗ്ഷന് മുതല്‍ രാജേന്ദ്ര മൈതാനം വരെയുള്ള ഭാഗത്ത് വെട്ടമില്ലാത്തത് രാത്രികാലങ്ങളില്‍ ദുരിതമാകുന്നു. ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച സോഡിയം വേപ്പര്‍ലാമ്പ്, ഹൈമാസ്റ്റ് എന്നിവ ഉണ്ടെങ്കിലും റോഡില്‍ 200 മീറ്റര്‍ ഭാഗം ഇരുള് മൂടിക്കിടക്കുകയാണ്.
ഹൈമാസ്റ്റ് ആറെണ്ണമുണ്ടെങ്കിലും അഞ്ചും കത്താറില്ല. വെപ്പര്‍ ലാമ്പിന്റെ സ്വിച്ച് കേടാണെന്ന് അധികൃതര്‍ പറയുന്നു. എട്ടുമണി വരെ വ്യാപാര സ്ഥാപനങ്ങളിലെ ലൈറ്റുകളുടെ വെട്ടമാണ് ആശ്രയം.
ലൈറ്റുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പ്രകാശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് രാത്രികാല സര്‍വ്വീസ് നടത്തുന്ന ഓട്ടേറിക്ഷാ തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: