മാഹി: മയ്യഴിയിലെ ഏക ഗവ.ഫ്രഞ്ച് ഹൈസ്കൂളായ എക്കോള്‍ സെന്ത്റാള് എ കൂര് കോംപഌമാന്തേറില് അന്താരാഷ്ട്ര യോഗ ദിനം കുട്ടികളില്‍ പ്രകൃതി സൗഹൃദ ജീവിതത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും ബോധമുണര്‍ത്തി സമുചിതമായി ആചരിച്ചു.
ജീവിത ശൈലി രോഗങ്ങളില്‍ നിന്നു മുക്തി നേടാനും ആത്മ ശക്തി വര്‍ധിപ്പിക്കുവാനും സഹായിക്കുന്ന ആസന മുറകള്‍ കായികാധ്യാപികയായ ജെ.സി.വിദ്യയുടെ നേതൃത്വത്തില്‍ ഫാത്തിമ ഷെറിന്, ഡേവിഡ് മെന്‍ഡോസ, ശരണ്യ, ശിവാനി, ദേവനന്ദ, ഫാത്തിമ സഹറ, ആദിശ്രീ തുടങ്ങിയ പതിനഞ്ചോളം വിദ്യാര്‍ഥികള്‍ ചേര്‍ന്നവതരിപ്പിച്ചു. സി.ഇ.രസിത ദിനാചരണ സന്ദേശം നല്കി.ഫ്രാന്‍സിസ് മെന്‍ഡോസ അധ്യക്ഷത വഹിച്ച യോഗം പ്രധാനാധ്യാപകന് എം.മുസ്തഫ ഉദ്ഘാടനം ചെയ്തു. സംഗീതാധ്യാപകനും പ്രശസ്ത തബലിസ്റ്റുമായ കെ.സുരേഷ് ബാബു കുട്ടികള്‍ക്ക് ലോക സംഗീത ദിന സന്ദേശവും നല്കി. അണിമ പവിത്രന്, അമൃത നിഖില്‍, അഭിനന്ദ്, താബിഷ്, ബര്‍ണാഡ് മെന്‍ഡോസ എന്നിവര്‍ നേതൃത്വം നല്കി. ഫാത്തിമ വാജിത സ്വാഗതവും പോള്‍ ഷിബു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: