മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലെ രാജിവെച്ചതില്‍ കടുത്ത പ്രതിഷേധവുമായി മുന്‍ നായകന് സുനില്‍ ഗവാസ്കര്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ കറുത്ത ദിനമാണിത്. വിരാട് കോഹ്ലിയുമായി കുംബ്ലെയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് അറിയില്ലന്നും ഗവാസ്കര്‍ വ്യക്തമാക്കി.
കുംബ്ലെക്കെതിരെ ഏതെങ്കിലും താരങ്ങള്‍ പരാതി നല്കിയിട്ടുണ്ടെങ്കില് അവരെല്ലാം ടീമില്‍ നിന്ന് പുറത്തുപോകേണ്ടവരെന്നും അദ്ദേഹം പറഞ്ഞു. കുംബ്ലെ എന്തെങ്കിലും തെറ്റു ചെയ്തതായി കരുതുന്നില്ല. അദ്ദേഹം പരിശീലകനായ ശേഷം ഇന്ത്യ മികച്ച രീതിയിലാണ് മുന്നോട്ടു പോയത്.
നിങ്ങള്‍ക്ക് വയ്യെങ്കില്‍ ഇന്ന് പരിശീലനം വേണ്ട, അവധിയെടുത്ത് ഷോപ്പിങ്ങിന് പൊയ്ക്കോളൂ എന്നൊക്കെ പറയുന്ന പരിശീലകരെയാണോ നിങ്ങള്‍ക്ക് വേണ്ടതെന്നും ഗവാസ്കര്‍ ചോദിക്കുന്നു. കളിക്കളത്തിന് അകത്തും പുറത്തും ധീരനായ പോരാളിയാണ് കുംബ്ലെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: