മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തുനിന്ന് അനില്‍ കുംബ്ലെ രാജിവെച്ചതിനു പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഒളിമ്പിക്സ് സ്വര്‍ണ്ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര രംഗത്ത്.
”എന്റെ ഗുരുവും വഴികാട്ടിയും എന്റെ പരിശീലകനായിരുന്നു. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ രീതികളോട് എനിക്ക് വെറുപ്പ് തോന്നിയിട്ടുണ്ട്. എന്നിട്ടും നീണ്ട 20 വര്‍ഷം ഞാന്‍ അദ്ദേഹത്തിന് കീഴില്‍ പരിശീലനം നടത്തി. അദ്ദേഹം എപ്പോഴും ഉപദേശവുമായി വരും. എനിക്ക് ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുക”ബിന്ദ്ര ട്വീറ്റില്‍ കുറിച്ചു.
തൊട്ടുപിന്നാലെ ബിന്ദ്രയെ പിന്തുണച്ച് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും രംഗത്തെത്തി. തനിക്കൊപ്പമുള്ള പരിശീലകന് തന്നോടും ഇപ്രകാരം ചെയ്യാറുണ്ടെന്നായിരുന്നു ഗുട്ടയുടെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: