പേരൂര്‍ക്കട: യോഗദിനാചരണവുമായി ബന്ധപ്പെട്ട് ലോ അക്കാഡമിയില്‍ സംഘര്‍ഷം. യോഗയ്ക്കുവേണ്ടി തയ്യാറെടുക്കുകയായിരുന്ന എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐക്കാര്‍ ആക്രമിച്ചു. ഇന്നലെ പകല്‍സമയത്തായിരുന്നു സംഭവം. യോഗ നടത്താന്‍ പാടില്ലെന്നു പറഞ്ഞായിരുന്നു സംഘര്‍ഷം.
എബിവിപി പ്രവര്‍ത്തകരെ അസഭ്യം പറയുകയും ഇവരില്‍ ചിലരെ പിടിച്ചുതള്ളുകയുമായിരുന്നു. പൂര്‍വ്വവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് എബിവിപി പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: