ബാഗ്ദാദ്: ഐഎസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദി ഖലീഫയായി സ്വയം പ്രഖ്യാപനം നടത്തിയ മൊസൂളിലെ ഗ്രേറ്റ് മോസ്ക് ഓഫ് അല്‍-നൂറി തകര്‍ക്കപ്പെട്ടു. ബുധനാഴ്ച ഐഎസും അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഐഎസാണ് പള്ളി തകര്‍ത്തത്.
800 വര്‍ഷത്തിലേറെ പഴക്കമുള്ള പള്ളി മൊസൂളിന്റെ അടയാളമായാണ് കരുതപ്പെട്ടിരുന്നത്. നൂറി മോസ്കിന് സമീപമുള്ള അല്‍-ഹദ്ബ മിനാരവും തകര്‍ക്കപ്പെട്ടു. 1172ല്‍ പണികഴിക്കപ്പെട്ട ഹദ്ബ ഇഖാറിന്റെ ‘പിസ ടവര്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: