ന്യൂദൽഹി∙ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ഫൈനലിൽ പാക്ക് ടീമിന്റെ വിജയം ആഘോഷിക്കുന്നവർക്ക് പാക്കിസ്ഥാനിലേക്കു പോകാമെന്നു ദേശീയ ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷൻ ഖൈറുൽ ഹസൻ റിസ്വി. ഇന്ത്യയെ പരാജയപ്പെടുത്തിയ പാക്ക് ടീമിനെ അനുകൂലിച്ച് ആഹ്ലാദപ്രകടനം നടത്തിയതിനു നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
‘പാക്ക് ടീമിന്റെ വിജയം ഇഷ്ടപ്പെട്ട ഇന്ത്യയിലെ ചിലയാളുകൾ ഈദിനു മുമ്പുള്ള ഈദ് ആണെന്നു വിശേഷിപ്പിച്ചിരുന്നു. പാക്കിസ്ഥാന്റെ വിജയത്തിൽ സന്തോഷിക്കുന്നവർ അവിടേക്കു പോകണം. അതല്ലെങ്കിൽ അവരുടെ ഹൃദയം പാക്കിസ്ഥാനിലായതിനാൽ അവിടേക്കു പറഞ്ഞയയ്ക്കണം’- റിസ്വി പറഞ്ഞു.
പാക്കിസ്ഥാൻ ടീമിനെ അനുകൂലിച്ചു മുദ്രാവാക്യം വിളിക്കുകയും ആഹ്ലാദപ്രകടനം നടത്തി പടക്കം പൊട്ടിക്കുകയും ചെയ്ത സംഭവത്തിൽ കാസർകോട് 23 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കുടകിൽ മൂന്നു യുവാക്കളെയും മധ്യപ്രദേശിൽ 15 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: