ആലപ്പുഴ: നീതി ആയോഗിലെ തൊഴിലാളി വിരുദ്ധത അവസാനിപ്പിക്കണമെന്നും തൊഴിലാളി പ്രതിനിധികളെകൂടി ഉള്‍പ്പെടുത്തി നീതി ആയോഗ് പുനഃസംഘടിപ്പിക്കണമെന്നും ബിഎംഎസ് ദേശീയ സമിതിയംഗം അഡ്വ. എസ്. ആശാമോള്‍.
കരാര്‍ തൊഴിലാളികള്‍ക്ക് തുല്യവേതനം ഉറപ്പാക്കുക, കാര്‍ഷിക ഭക്ഷ്യസബ്സിഡി നിലനിര്‍ത്തുക, ചെറുകിട ഇടത്തരം മേഖലയില്‍ വിദേ ശ കുത്തകകളെ ഒഴിവാക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, ഐഎല്‍ഒ മാനദണ്ഡങ്ങള്‍ പ്രകാരം മാത്രം തൊഴില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി എംഎസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആശ.
ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ബിനീഷ് ബോയ്, പി.ബി. പുരുഷോത്തമന്, സി.ഗോപകുമാര്‍, കെ. കൃഷ്ണന്‍കുട്ടി, പി. ശ്രീകുമാര്‍, അനിയന് സ്വാമിചിറ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: