കോട്ടയം: ഹെല്‍മറ്റ് പരിശോധനക്കിടയില്‍ യുവാവിനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി.
കുമരകം സ്വദേശി അരവിന്ദനാണ് മര്‍ദ്ദനമേറ്റത്.
യുവാവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് കുമരകം ജെട്ടിക്ക് സമീപമായിരുന്നു സംഭവം.
കുമരകത്തെ സ്വകാര്യ ഹോട്ടലില്‍ ജോലി കഴിഞ്ഞ് മടങ്ങവെ കൈ കാണിച്ചപ്പോള്‍ നിര്‍ത്തിയില്ലെന്നു പറഞ്ഞാണ് മര്‍ദ്ദിച്ചത്.
പോലീസ് കൈകാണിച്ചപ്പോള്‍ എതിരെ വന്ന വാഹനം കടന്ന് മുന്നോട്ട് നീക്കി നിര്‍ത്തിയതിനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ യുവാവിനെ മര്ദ്ദി്ച്ചിട്ടില്ലെന്നും കൈ കാണിച്ചപ്പോള്‍ നിര്‍ത്താതെ പോയപ്പോള്‍ പിന്തുടര്ന്ന് പിടികൂടിയ ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: