മുണ്ടക്കയം: ചൂണ്ടുവിരലില്‍ മഷി പുരട്ടി വോട്ടവകാശം രേഖപ്പെടുത്തിയിരിക്കുകയാണ് മുണ്ടക്കയം എംഇഎസി പബ്ലിക് സ്കൂളിലെ കുട്ടികള്‍. തെരഞ്ഞെടുപ്പു എങ്ങനെയായിരിക്കണമെന്നത് കുട്ടികളെ പഠിപ്പിച്ച് കൊണ്ടുളള തെരഞ്ഞെടുപ്പ് സ്കൂള്‍ കാബിനറ്റിലേക്കായിരുന്നു അധികൃതര്‍ ഒരുക്കിയത്.
കഴിഞ്ഞ അധ്യയന വര്‍ഷം നടത്തിയതുപോലെ ജനാധിപത്യരീതിയില്‍ തന്നെയായിരുന്നു ഇക്കുറിയും തെരഞ്ഞെടുപ്പു നടത്തിയത് അഞ്ചാംക്ലാസ്മുതല് പത്താംക്ലാസ് വരെയുളള കുട്ടികള്‍ക്കായിരുന്നു വോട്ടവകാശമുണ്ടായിരുന്നത്. സ്കൂള്‍ ചെയര്മാന് പി.പി.അബ്ദുല്‍ കരിം വിരലില്‍ മഷി പുരട്ടി നല്കി ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ആര്.രഞ്ജിത് മുഖ്യ പ്രഭാഷണം നടത്തി. ഹെഡ് ബോയിയായി പി.എസ്.അലസന്ഷാ,ഹെഡ്ഗേളായിഹാജറ അഷറഫ്, എന്നിവരെ തെരഞ്ഞെടുത്തു.
അമീര്നാസ്സര്(വൈസ്ബോയി)മാളവിക കാര്ത്തികേയന്(വൈസ്ഗേള്)പ്രിദിന്പ്രകാശ്,(കായികം)അഷ്കര്‍ ബൈജു(വിദ്യാഭ്യാസം),അര്‍ഷദ് (ആരോഗ്യം)ഫാസില്ബൈജു (സാസ്കാരികം) വകുപ്പു മന്ത്രിമാരായി തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: