ആലപ്പുഴ: ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിച്ച കാക്കനാട്ട് ഹോംകെയറിലെ ജീവനക്കാരെ വേഗം അറസ്റ്റു ചെയ്യണമെന്ന് യോഗക്ഷേമസഭ ജില്ലാ സെക്രട്ടറി ഡോ. ഇ. കൃഷ്ണന്‍നമ്പൂതിരി ആവശ്യപ്പെട്ടു. അറസ്റ്റു വൈകിയാല്‍ സ്ഥാപനത്തിലേക്ക് യോഗക്ഷേമ സഭയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങളെ നിയമം മൂലം നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: