ചെറുപുഴ: ചെറുപുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ കുറേനാളുകളായി തുടരുന്ന തെരുവുനായ ആക്രമണം മൂലം രണ്ടു പേര്‍ക്ക് പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുപുഴയ്ക്കടുത്ത മൂന്നാംപ്ലാവിലെ ചായക്കടക്കാരന് കൃഷ്ണന്, ഓട്ടോ െ്രെഡവര്‍ സജി എന്നിവര്‍ക്കാണ് വ്യാഴാഴ്ച രാവിലെ പതിനോന്നു മണിയോടെ കടിയേറ്റത്. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദ്ധഗ്ദ ചികിത്സ ലഭ്യമാക്കേണ്ടതിനാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കോണ്ടുപോകുകയായിരുന്നു. കഴിഞ്ഞ എതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ഒന്നര വയസ്സുള്ള പശുക്കിടാവിനെ തെരുവുനായ കടിച്ചുക്കൊന്നതും വാണിയംകുന്നില്‍ നാല് ആടുകളെ കടിച്ച് മുറിവേല്‍പ്പിച്ചതും. അധികൃതരുടെ ഭാഗത്തു നിന്നും കാര്യമായ നടപടി ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: