തലശ്ശേരി: അറിയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും അത് ദുരുപയോഗം ചെയ്ത് എതിരാളികളെ പീഡിപ്പിക്കുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്നും ജില്ലാ സെഷന്‍സ് ജഡ്ജി വി.ജയറാം പറഞ്ഞു. ആര്‍ടിഐ ഫെഡറേഷന് പാലയാട് യൂണിവേഴ്സിറ്റി സെന്റര്‍ സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച വിവരാവകാശ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരികക്കുകയായിരുന്നു അദ്ദേഹം. 2005 മെയ് 15 നാണ് വിവരാവകാശം നിലവില്‍വന്നത്. ജനാധിപത്യ സംവിധാനം നിലനില്ക്കാന് വിവരാവകാശ നിയമം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി.ബേബി സരോജം അധ്യക്ഷത വഹിച്ചു. പ്രൊഫ.കെ.ഗംഗാധരന്, പ്രൊഫ.ഗ്രിഗറി, ഷിബു പുത്തലത്ത് എന്നിവര്‍ സംസാരിച്ചു. വിവരാവകാശ നിയമവും അറിവും പ്രയോഗവും എന്ന വിഷയ ത്തില്‍ ആര്‍ടിഐ ഫെഡറേഷന് സെക്രട്ടറി പത്മന് കോഴൂരും വിവരാവകാശ നിയമവും ചട്ടങ്ങളും എന്ന വിഷയത്തില്‍ അഡ്വ.കെ.കെ.നായരും ക്ലാസെടുത്തു. അഡ്വ.കെ.കെ.രമേഷ്സെമിനാര് ക്രോഡീകരണം നിര്‍വ്വഹിച്ചു. ഡിഎസ്യു ചെയര്മാന് സുര്‍ജിത്ത് സ്വാഗതവും കെ.സുരേന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: