ഇരിട്ടി: പേരാവൂര്‍ നിയോജകമണ്ഡലം യൂത്ത് ലീഗും, കെഎംസിസി ദുബായ് കമ്മിറ്റിയും ചേര്‍ന്ന് അവശത അനുഭവിക്കുന്നവര്‍ക്കായി നടത്തുന്ന സ്നേഹസ്പര്‍ശം നിയോജക മണ്ഡലം തല സാന്ത്വനയാത്ര ഇന്നും നാളെയുമായി നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. റംസാനോടനുബന്ധിച്ചു നടത്തുന്ന റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടക്കുന്ന യാത്രയില്‍ വീടുകള്‍ സന്ദര്‍ശിച്ചു കിടപ്പുരോഗികള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും നല്‍കും. കൂടുതല്‍ അര്‍ഹതയുള്ളവരെ കണ്ടെത്തി വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും ഇതിന്റെ ഉദ്ഘാടനം ദുബായ് കെഎംസിസി കണ്ണൂര്‍ ജില്ലാ സെക്രട്ടറി റഹ്ദാദ് മൂഴിക്കര നാളെ വൈകുന്നേരം നിര്‍വ്വഹിക്കുമെന്നും ഭാരവാഹികളായ സമീര്‍ പുന്നാട്, വി.പി.ഫൈസല്‍, സഹീര്‍ കീഴ്പ്പള്ളി, എന്‍.കെ.സക്കറിയ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: