ശ്രീകാര്യം: ശ്രീകാര്യം ഗവണ്മെന്റ് ഹൈസ്കൂളിന് മന്ദിരം പണിയുന്നതിന് സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. നവീകരിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സ്കൂളിനെ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തുന്നതിന് മുന്നോടിയായാണ് മന്ദിരം പണിയുന്നത്. സയന്‍സ് ഗ്രൂപ്പിന് വേണ്ടി രണ്ട് ക്ലാസ് മുറികളും ആര്‍ട്സിനും കോമേഴ്സ് കോഴ്സിനും ഓരോ ക്ലാസുകളും പുതിയ മന്ദിരത്തില്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങള്‍ നല്കിയ അഡ്വ. പി. സലിംഖാനെയും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളെയും മന്ത്രി അഭിനന്ദിച്ചു. മേയര്‍ വി.കെ. പ്രശാന്ത് ഇംഗ്ലീഷ് വിഭാഗം ഡിജിറ്റല്‍ മാഗസിന് പ്രകാശം ചെയ്തു. ചടങ്ങില്‍ കൗണ്‍സിലര്‍ കെ.എസ്. ഷീല, ഹെഡ് മിസ്ട്രസ്സ് എ. ലീന, സ്കൂള്‍ ലീഡര്‍ സുധിന്‍ എസ്.എം. എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: