ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാനുള്ള ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനം ചരിത്രപരമായ മണ്ടത്തരമെന്ന് ലാലു പ്രസാദ് യാദവ്.
ബുധനാഴ്ചയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്ക് ജെഡിയു പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് നിതീഷ് കുമാറില്‍ നിന്ന് പിന്തുണ തേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബീഹാറിന്റെ മകളായ മീരാകുമാറിനെ പിന്തുണയ്ക്കണമെന്ന് നിതീഷ് കുമാറിനോട് ആവശ്യപ്പെടുമെന്ന് ലാലു പ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിലേത് ആശയപരമായ ഏറ്റുമുട്ടലാണെന്നും ബിജെപിയെ പിന്തുണയ്ക്കാനുള്ള തീരുമാനം ചരിത്രപരമായ മണ്ടത്തരമായിരിക്കുമെന്ന് നിതീഷ് കുമാറിനോട് പറയുമെന്നും ലാലു പ്രസാദ് പറയുന്നു.
17 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാറിനെ തിരഞ്ഞെടുത്തത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കോവിന്ദിന് അണ്ണാഡിഎംകെയും കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസും ശിവസേനയും തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നാണ് പ്ര
പ്രതികരിക്കാൻ ഇവിടെ എഴുതുക: