ചാത്തന്നൂര്‍: ലോകയോഗ ദിനത്തോടനുബന്ധിച്ച് അനീഷ്-അവിത സ്മാരക സേവാസമിതിയുടെയും പതഞ്ജലി യോഗ പരിശീലന കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ സമൂഹയോഗ യജ്ഞം സംഘടിപ്പിച്ചു. പ്രൊഫ.ഇളംകുളം കുഞ്ഞന്‍പിള്ള സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ.നടക്കല്‍ ശശി അധ്യക്ഷനായിരുന്നു. യോഗാദ്ധ്യാപിക സതിജനാര്ദ്ദനന് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ യോഗയുടെ നിത്യജീവിതത്തിലെ പ്രാധാന്യത്തെകുറിച്ച് യോഗാധ്യാപകന് ജി. എസ്. രാജേഷ് ക്ലാസെടുത്തു. തുടര്‍ന്ന് യോഗപ്രദര്‍ശനം നടന്നു. സമിതി അധ്യക്ഷന്‍ എസ്.സത്യപാലന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: