സിഡ്നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യയുടെ പി.വി. സിന്ധു പുറത്തായി. ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്പേയിയുടെ തായ് സു യിംഗിനോട് ക്വാര്‍ട്ടറില്‍ തോറ്റാണ് സിന്ധു പുറത്തായത്. സ്കോര്‍: 10-21, 22-20, 21-16.
ആദ്യ ഗെയിം നേടിയതിന് ശേഷമാണ് ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവായ സിന്ധുവിന്റെ തോല്‍വി. അടുത്ത രണ്ട് ഗെയിമുകളിലും ശക്തമായി തിരിച്ചെത്തിയ യിംഗിന്റെ മുന്നില്‍ സിന്ധു തോല്‍വി സമ്മതിക്കുകയായിരുന്നു.
സിന്ധുവിനെതിരായ ഏഴാം ജയമാണ് യിംഗ് നേടിയത്. ഇരുവരും ഏറ്റുമുട്ടിയ 10 മത്സരങ്ങളില്‍ മൂന്നു ജയം മാത്രമാണ് ലോക നാലാം നമ്പറായ സിന്ധുവിന് സ്വന്തമാക്കാന്‍ സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: