ബേണ്‍: എൻഎസ്ജിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ക്കുമെന്ന് ചൈന. ആണവനിർവ്യാപന കരാറിൽ ഒപ്പുവച്ചാൽ മാത്രമേ ഇന്ത്യക്ക് അംഗത്വം നൽകാവൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ചൈന.
സ്വിറ്റ്സർലൻഡിന്റെ തലസ്ഥാനമായ ബേണിൽ ചേർന്ന എൻഎസ്ജി സമ്മേളനത്തിലാണ് ഇന്ത്യയുടെ പ്രവേശനത്തെ എതിർക്കുമെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജെംഗ് ഷുവാംഗ് വ്യക്തമാക്കിയത്. എൻഎസ്ജി പ്രവേശനത്തെ ചൈന എതിർക്കുന്നതോടെ അടുത്ത വർഷം വരെ ഇന്ത്യ കാത്തിരിക്കണം.
അതേസമയം യുഎസ് ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങൾ ഇന്ത്യയെ പിന്തുണയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: