കല്‍പ്പറ്റ: കോഴിക്കോട് സര്‍വ്വകലാശാല സിലബസ് അനുസരിച്ച് ബാങ്ക് കോച്ചിങ്ങോടു കൂടിയുള്ള ത്രിവത്സര ബി.കോം കോഴ്സ് കല്‍പ്പറ്റയില്‍ ആരംഭിക്കുന്നു. പ്രശസ്തരും പരിചസമ്പന്നരുമായ അധ്യാപകര്‍ ക്ലാസ്സുകള്‍ നയിക്കും. ബി.കോം കോഴ്സ് പൂര്‍ത്തിയാവുന്നതോടുകൂടി ബാങ്ക് സെലക്ഷനിലേക്ക് പഠിതാക്കള്‍ പൂര്‍ണ്ണ സജ്ഞരാവുന്ന രീതിയിലുള്ള ആധുനിക പഠന രിതികളാണ് ആവിഷ്ക്കരിക്കുന്നത്. ഓരോരുത്തരേയും അവരുടെ കഴിവ് വികസിപ്പിച്ച് സ്വന്തം കാലില്‍ നിന്നുകൊണ്ട് പഠിച്ച് വളരാനുള്ള സാഹചര്യം ഒരുക്കുന്ന ഒരു സെല്‍ഫ് ലേര്‍ണിംഗ് സെന്റര്‍ വികസിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് പ്രിന്‍സിപ്പാള്‍ ഡോ. പി. ലക്ഷ്മണന് പറഞ്ഞു. താരതമ്യേന കുറഞ്ഞ ഫീസില്‍ കോഴ്സ് പൂര്‍ത്തിയാക്കുന്നതിന് സാധാരണക്കാരായ കുട്ടികള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ അഡ്മിഷന് എടുക്കുന്നവര്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പുകള്‍ ലഭ്യമായിരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ. പി ലക്ഷമണന്, ഡയര്ക്ടര് ബിജു തങ്കപ്പന് എന്നിവര്‍ അറിയിച്ചു. ഫോണ്‍: 9846183735
പ്രതികരിക്കാൻ ഇവിടെ എഴുതുക: