വാഷിങ്ങ്ടണ്‍: അമേരിക്കയില്‍ നിന്ന് ആയുധങ്ങളും മറ്റു ലഭിക്കുന്നതിന്
പാക്കിസ്ഥാന് നല്കിയ പ്രത്യേക പദവി റദ്ദാക്കാന്‍ യുഎസ് പ്രതിനിധ സഭയില്‍ ബില്‍ അവതരിപ്പിച്ചു.
ഭീകരവാദം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ പാക്കിസ്ഥാന്പരാജയപ്പെട്ടെന്നാരോപിച്ചാണ് റിപ്പബ്ളിക്കന്‍ കോണ്‍സ്ര് അംഗം ടെഡ് പോയും ഡെമോക്രാറ്റിക് അംഗം റിക്ക് നോളനും ബില്‍ അവതരിപ്പിച്ചത്.
2004ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷാണ് പാക്കിസ്ഥാന് ഈ പ്രത്യേക പദവി നല്‍കിയത്. അല്‍ക്വയ്ദയ്ക്കും താലിബാനും എതിരായ അമേരിക്കന്‍ പോരാട്ടത്തില്‍ പാക്കിസ്ഥാന്റെ സാഹായം ലഭിക്കുന്നതിനാണ് അന്ന് അവര്‍ക്ക് പ്രത്യേക പദവി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: